ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമാകാന്‍ ഈച്ചകളും

News Photo 1 - India - Otta Nottathil - gaganyaan_fruit_flies
ഗഗന്‍യാന്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇസ്രൊ. ദര്‍വാഡിലെ യൂണിവേഴ്സിറ്റി ഒഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ( യുഎഎസ്) വികസിപ്പിച്ചെടുത്ത 20 പഴയീച്ചകളും ഗഗന്‍യാനിന്‍റെ ഭാഗമാകും. ബഹിരാകാശത്തില്‍ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതുമായിബന്ധപ്പെട്ട പഠനത്തിനായാണ് പഴയീച്ചകളെ ഉപയോഗിക്കുന്നത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ബഹികാരാകാശ യാത്രകളില്‍ യാത്രികരെ പ്രധാനമായും അലട്ടുന്ന പ്രശ്നമാണ് വൃക്കയില്‍ കല്ല് രൂപപ്പെടുന്നത്. ബഹിരാകാശ യാത്രക്കിടയിലുള്ള നിര്‍ജലീകരണം, യൂറിന്‍ അസിഡിറ്റി എന്നിവയും വൃക്കയില്‍ കല്ലുണ്ടാകുന്നതിനെ ത്വരിത ഗതിയിലാക്കും.

പഴയീച്ചകളുടെ ജീനുകള്‍ക്ക് മനുഷ്യരുടെ ജീനുകളുമായി 77 ശതമാനം സാമ്യമുണ്ട്. അതു കൊണ്ടു തന്നെ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് ഏറ്റവും ഉചിതം പഴയീച്ചകള്‍ തന്നെയാണ് ദര്‍വാഡ് യുഎഎസിലെ ഗവേഷകന്‍ ഡോ. കിരണ്‍ കുമാര്‍ പറയുന്നു. ബഹികാരാശത്ത് വച്ച് വൃക്കയില്‍ അതിവേഗം കല്ല് രൂപപ്പെടുന്നതിനു പിന്നിലെ മോളിക്യുലാര്‍, ജനറ്റിക് ഘടകങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അതിനു തക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും അതു വഴി ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പു വരുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. പദ്ധതിയില്‍ പങ്കെടുക്കുന്ന യാത്രികരെയും തെരഞ്ഞെടുത്തിട്ടുണ്ട്. നാല് യാത്രികരാണ് ഗഗന്‍യാന്‍ വഴി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.
- dated 20 Feb 2025

Comments:

Keywords: India - Otta Nottathil - gaganyaan_fruit_flies India - Otta Nottathil - gaganyaan_fruit_flies,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

funeral_anjali_sivin_nova_kerla_oct_23_24_2026
ഇന്‍ഡ്യ ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍